തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, കന്യാകുമാരി കളക്ടര്‍ എം. അരവിന്ദുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍, ചെക്ക്‌പോസ്റ്റുകള്‍, തീരദേശപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടര്‍മാര്‍ പറഞ്ഞു. വാഹനപരിശോധനയും ശക്തിപ്പെടുത്തും. വിഴിഞ്ഞം ഐ.ബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, റൂറല്‍ എസ്.പി പി.കെ മധു, കന്യാകുമാരി എസ്.പി വി. ബദ്രിനാരായണ്‍, രണ്ടു ജില്ലകളിലെയും പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.