നവകേരളം 2018 പ്രദര്‍ശന നഗരിയില്‍ ദാഹിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ കുപ്പിവെള്ളം ഹില്ലി അക്വാ നല്‍കാന്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 15 രൂപ,രണ്ടു ലിറ്ററിന് 20 രൂപ നിരക്കിലാണ് വില്‍പ്പന.ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെയ് 27 വരെ നടക്കുന്ന ‘നവകേരളം2018’ പ്രദര്‍ശനവിപണന മേളയില്‍ 12ാം നമ്പര്‍ സ്റ്റാളിലാണ് കുപ്പിവെള്ളം ലഭിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകി മലങ്കര അണക്കെട്ടിലെത്തുന്ന തെളിനീരാണ് ഹില്ലാ അക്വാ കുപ്പികളില്‍ നിറയുന്നത്. സാന്റ് ഫില്‍ട്രേഷന്‍, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷന്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ അത്യാധുനിക നിലവാരമുള്ള പ്ലാന്റില്‍ നിന്നും കരസ്പര്‍ശമേല്‍ക്കാതെയാണ് ഹില്ലി അക്വാ ജനങ്ങളിലേക്കെത്തുന്നത്.100 ശതമാനം ഉപരിതലജലമുപയോഗിച്ച് തികച്ചും മാലിന്യമുക്തവും ആരോഗ്യകരവുമായ കുടിവെള്ളം കുറഞ്ഞ നിരക്കില്‍ ഹി്ല്ലി അക്വ പ്രദാനം ചെയ്യുന്നു.നിര്‍മ്മാണവും വിപണനവും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ സ്വന്തമായി ചെയ്യുന്നതിലൂടെ ഹില്ലി അക്വ ഗുണമേന്മ ഉറപ്പാക്കുന്നു.