സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മെയ ് 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ‘നവകേരളം 2018’ പ്രദര്‍ശന-വിപണന-സേവനമേളയുടെ പ്രചാരണത്തിന് കുടുംബശ്രീയുടെ രംഗശ്രീയും. രംഗശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരുവ നാടകത്തിന്റെ അവതരണം കിനാശ്ശേരിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.മണിയന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഉഷാകുമാരി,പി.മണിയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊടുവായൂര്‍,ചിറ്റിലഞ്ചേരി എന്നിവിടങ്ങളില്‍ അവതരണം നടന്നു.
രവി തൈക്കാട് സംവിധാനം ചെയ്ത തെരുവ് നാടകം ജില്ലയിലെ വിവിധ ഇടങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. രംഗശ്രീ തിയറ്റര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍, ലതാ മോഹന്റെ നേതൃത്വത്തില്‍ കെ.കാഞ്ചന, കെ.സുമിത്ര, ഗീത പൊന്നുമണി, കാര്‍ത്യായനി, എന്‍.യശോദ, കെ.സജിത, കെ അര്‍ച്ചന, വിജയലക്ഷമി എന്നിവരാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്.
