ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേയ്ക്ക് (ടി എ എസ്) ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മുണ്ടൂര്‍ ഗവ. എല്‍.പി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ ഷീലാ ദേവി ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോയും ഇതോടൊപ്പം സംഘടിപ്പിച്ചു.

മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രാമദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി ശോഭന, മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി ശ്രീനിവാസന്‍, ഗവ. എല്‍ പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ ഉമാദേവി, പി.ടി.എ പ്രസിഡന്റ് ആര്‍ സന്തോഷ്, ജില്ലാ നേഴ്‌സിങ് ഓഫീസര്‍ സി ലക്ഷ്മി, ജില്ലാ ലാബ് ഓഫീസര്‍ എന്‍ ഷാഹിന്‍, ഡി. പി. എച്ച് . എൻ ടി.പി രമ, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിസിമോന്‍ തോമസ്, ജില്ലാ എന്‍. വി. ബി.സി. ഡി. ഓഫീസര്‍ പി.വി സാജന്‍,ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം , മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം, എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മുണ്ടൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.