നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയ്ക്ക് പുതുതായി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുളള ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയോ നല്‍കണം. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. എന്‍.ഇ.എഫ്.റ്റി, ആര്‍.റ്റി.ജി.എസ് സംവിധാനങ്ങള്‍ വഴി നോര്‍ക്ക റൂട്ട്‌സിന്റെ അക്കൗണ്ടിലേയ്ക്കും ഫീസ് അടയ്ക്കാം. അടച്ച രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 18004253939, 04712333339, വെബ്സൈറ്റ്: www.norkarosto.nte
