കോട്ടയം:   ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. 40 ശതമാനമോ അതിലധികമോ കാഴ്ച വൈകല്യമുളള അഞ്ചിനും 10നും  ഇടയില്‍ പ്രായമുളളവര്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കും. പൊതു വിദ്യാലയത്തില്‍ പഠിക്കുന്നവര്‍ക്ക് ടിസിയുടെ അടിസ്ഥാനത്തില്‍ അതത് ക്ലാസില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണം, താമസം, വസ്ത്രം, വൈദ്യശുശ്രൂഷ, ഫീസ് എന്നിവ സൗജ്യമാണ്. സംഗീതം, ഉപകരണസംഗീതം, കമ്പ്യൂട്ടര്‍ പരിശീലനം, യോഗ, മൊബിലിറ്റി ആന്‍ഡ് ഓറിയന്റേഷന്‍ എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0481 2517728, 9895103385