കോട്ടയം: പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് മെയ് 26 ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് ളാക്കാട്ടൂര്‍ എം.ജി.എം.എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം അനുവദിച്ചിരുന്ന രജിസ്റ്റര്‍ നമ്പര്‍ 425180 മുതല്‍ 425479 വരെയുളള 300 ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം കൂരോപ്പട സാന്താ മരിയാ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജുനീയര്‍ കോളേജിലേക്ക് മാറ്റിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
