സാന്ത്വന പരിചരണ രംഗത്ത് സേവനം നല്‍കുന്ന വിവിധ സംഘടനകളുടെ ജില്ലാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായി.

തദ്ദേശ സ്വയംഭരണ വകുപ്പും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കിടപ്പുരോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പാലിയേറ്റീവ് ഗ്രിഡ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. സംഘടനകള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബോബി എണ്ണച്ചേരിയില്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍, ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി ദീപ്തി, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജ്യോതി, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.എം ധനീഷ്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.കെ സനോജ്, എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.