കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2018 ജൂലൈ 18 ന് ‘തുടി – 2018’ സംഘടിപ്പിക്കും.ഗോത്ര കലാ-സാംസ്‌കാരിക പരിപാടികള്‍,വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും, കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തന മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന വൈവിദ്ധ്യം എന്നിവ മേളയോടനുബന്ധിച്ച്്് നടക്കും. കേരള ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ച്യുതാനന്ദന്‍് ‘വൈവിദ്ധ്യം – 2018’ ഉദ്ഘാടനം ചെയ്യും. തുടി – 2018 ന്റെ കലാമേള കോങ്ങാട് എം.എല്‍.എ. കെ.വി. വിജയദാസും ഭക്ഷ്യ -കരകൗശല മേള പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസും ഉദ്ഘാടനം ചെയ്യും. മുതലമട പഞ്ചായത്തില്‍ നിന്നുള്ള കൊട്ടും മുറവും കുഴലും, പറമ്പിക്കുളത്തു നിന്നും കാടര്‍ നൃത്തം, എരുത്തേമ്പതിയില്‍ നിന്നുള്ള കലാകാര•ാര്‍ അവതിരിപ്പിക്കുന്ന ചീര് പാട്ട്, വണ്ടാഴിക്കാരുടെ മുറം പാട്ട് എന്നിവയുള്‍പ്പെടെ അപൂര്‍വങ്ങളായ കലാരൂപങ്ങളാണ് ‘തുടി2018’ ല്‍ ഒരുക്കുന്നത്. ഗോത്ര രുചിവൈഭവം നിറഞ്ഞ, പോഷക സമൃദ്ധമായ,വിഭവങ്ങള്‍ ഒരുക്കുന്ന ഗോത്ര ഭക്ഷ്യ മേള തുടി – 2018 ല്‍ വിരുന്നാകും.കൊഴിഞ്ഞാമ്പാറ, കിഴക്കഞ്ചേരി, വടകരപ്പതി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ഊരുകളിലെ വീട്ടമ്മമാരാണ് പാചകമേളയില്‍ പാചകം ചെയ്തു വിളമ്പുന്നത്.തനതായ ഗോത്ര വിഭാഗങ്ങളായിരിക്കും പൂര്‍ണമായും ഭക്ഷ്യമേളയില്‍ ഒരുക്കുന്നത്. വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും തുടി – 2018 ല്‍ ഒരുക്കിയിട്ടുണ്ട്്്. ശുദ്ധമായ വന വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് കൈതാങ്ങാവുന്ന പരിപാടിയായിരിക്കും പ്രദര്‍ശന വിപണനമേള. അതിനോടൊപ്പം ഗോത്ര ജനതയുടെ കരവിരുതില്‍ മെനഞ്ഞെടുത്ത കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമുള്ള അവസരവുമുണ്ടാവും. കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തന മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന വൈവിദ്ധ്യം – 2018 എന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും. പട്ടിക വര്‍ഗ മേഖലയിലെ ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടി – 2018 സംഘടിപ്പിക്കുന്നത്. 2017 നവംബറില്‍ പാലക്കാട് ടൗണ്‍ ഹാളില്‍ നടത്തിയ തുടി – 2017 വന്‍ വിജയമായിരുന്നു. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2015 ലാണ് കുടുംബശ്രീ പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതി ആവിഷ്‌കരിച്ചത്. പട്ടിക വര്‍ഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ അയല്‍ക്കൂട്ട രൂപവത്കരണം എന്നതിലുപരി, ദൈനം ദിന ജീവിതത്തെ സ്വാധീനിക്കുന്ന, ജീവിത മുന്നേറ്റത്തിനുതകുന്ന സൂക്ഷ്മ സംരംഭങ്ങള്‍, സംഘ കൃഷി യൂനിറ്റുകള്‍, യൂത്ത് ക്ലബ്ബുകള്‍, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുവാന്‍ കോച്ചിങ്്് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ നടത്തുന്നുണ്ട്്്.