അകത്തേത്തറയുടെയും പാലക്കാടിന്റെയും ചിരകാല സ്വപ്നമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കും.ആകെ 35 കുടുംബങ്ങളാണ് സ്്ഥലം വിട്ടുകൊടുക്കേണ്ടത്.ഇതില്‍ 31 പേര്‍ സ്ഥലം വിട്ടു നല്‍കി.പ്രവാസികളായ സ്ഥലമുടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷ(ആര്‍ ബി ഡി സി )നെ ഏല്‍പ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്.ഉടന്‍ നിര്‍മ്മാണം തുടങ്ങുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ഭൂമി ഏറ്റെടുത്ത്്് 18 മാസത്തിനകം പണി പൂര്‍ത്തിയാക്കാമെന്നാണ് ആര്‍.ബി.ഡി.സി ഉറപ്പ്് തന്നിട്ടുളളത്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്.അച്ച്യുതാനന്ദന്റെയും പാലക്കാട് എം.പി എം.ബി രാജേഷിന്റെയും ഇടപെടലിനെ തുടര്‍ന്ന് 2016-17 ബ ജറ്റില്‍ 38 കോടി വകയിരുത്തിയാണ് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയില്‍വെയുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഡി പി ആര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചു. 2018 മാര്‍ച്ച് 27 ന് വി.എസ്സ് അച്ച്യുതാനന്ദന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റവന്യൂ വകുപ്പു മന്ത്രി സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ജില്ലാ റവന്യൂ അധികാരികള്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുമായും, തദ്ദേശഭരണ സ്ഥാപന അധികാരികളുമായും ചര്‍ച്ച നടത്തി വിലനിര്‍ണ്ണയത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാലക്കാട്് -കോയമ്പത്തൂര്‍ റെയില്‍പ്പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീററര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. കല്ലേക്കുളങ്ങര ആര്‍ച്ച്്് മുതല്‍ ആണ്ടിമഠം വരെയാണ് പാലം കടന്നുപോകുന്നത്. മേല്‍പ്പാലത്തിനു പുറമേ ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീററര്‍ വീതിയിലായിരിക്കും ഗതാഗതം. മേല്‍പ്പാലത്തിനു പുറമെ ഇരു വശത്തും സര്‍വീസ് റോഡും അഴുക്കുചാലും നിര്‍മ്മിക്കും.പാലക്കാട്(രണ്ട്),അകത്തേത്തറ വില്ലേജുകളില്‍ നിന്നായി സര്‍വീസ് റോഡിനായി 1.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.റയില്‍വെ മേല്‍പ്പാലത്തിന് റെയില്‍വെ സ്്പാന്‍ നിര്‍മിക്കുവാന്‍ ആര്‍ ബി ഡി സി 16.50 ലക്ഷം റയില്‍വെയ്ക്ക് കൈമാറിയി്ട്ടുണ്ട്. പാലക്കാട്-മലമ്പുഴ പാതയില്‍ ഏറെ ഗതാഗര തിരക്കുള്ള മേഖലയിലാണ്്്്് നടക്കാവ് റെയില്‍വെ ഗേറ്റ്്. നിരവധി ട്രെയിനുകള്‍ കടന്നു പോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ്് അടച്ചിടേണ്ടി വരും.ഇതിനാല്‍ ഗതാഗതകുരുക്കും ഇവിടെ പതിവാണ്.ഇതൊഴിവാക്കാന്‍ പതിറ്റാണ്ടുകളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ് മേല്‍പ്പാലം.2017 ഒക്ടോബര്‍ ഒമ്പതിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്ച്യുതാനന്ദനാണ് പാലത്തിന് തറക്കല്ലിട്ടത്.
