കോഴഞ്ചേരിയിലും ആറന്മുളയിലും ഒറ്റപ്പെട്ട് കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് വീണാ ജോര്‍ജ് എംഎല്‍എ നേതൃത്വം നല്‍കിയത്. റസ്‌ക്യു ബോട്ടുകളില്‍ എത്തിച്ച കുടുംബങ്ങളിലെ കൈക്കുഞ്ഞുങ്ങളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് രാവിലെ മുതല്‍ തെക്കേമലയിലും ആറന്മുളയിലെ മറ്റ് പ്രദേശങ്ങളിലും എംഎല്‍എ സജീവമായി രംഗത്തിറങ്ങി. വീണാ ജോര്‍ജ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെയും സാന്നിധ്യം കോഴഞ്ചേരിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഏകോപനവും വേഗതയും നല്‍കുന്നതിന് സഹായിച്ചു. കനത്തമഴയെ അവഗണിച്ചാണ് ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ നേരിട്ട് നേതൃത്വം നല്‍കിയത്.