മുല്ലപ്പെരിയാല്‍ ഡാമില്‍ വിള്ളല്‍ വീണു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങളില്‍ ഇത്തരം പ്രചാരണം ഭീതി പരത്തുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനും നടപടി സ്വീകരിക്കാനും  സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.