പാലക്കാട് ജില്ലയില്‍ മികച്ച മത്സ്യകര്‍ഷകര്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകന്‍, മികച്ച നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകന്‍, മികച്ച പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉല്പാദനയൂണിറ്റ് കര്‍ഷകന്‍, മികച്ച അലങ്കാര മത്സ്യകര്‍ഷകന്‍, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യകര്‍ഷക സഹകരണ സ്ഥാപനങ്ങള്‍, നൂതന അക്വാകള്‍ച്ചര്‍ യൂണിറ്റ്, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെയോ സ്വതന്ത്രമായോ മത്സ്യകൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവാര്‍ഡിനായി അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകള്‍ ഫിഷറീസ് ജില്ലാ ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്.  അപേക്ഷകള്‍ ജൂണ്‍ 12ന് വൈകിട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ മുഖാന്തരമോ അതാത് മത്സ്യഭവന്‍ ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: മണ്ണാര്‍ക്കാട് ചുള്ളിയാര്‍ മത്സ്യഭവന്‍ ഓഫീസര്‍ (8590887012), ആലത്തൂര്‍ മത്സ്യഭവന്‍ ഓഫീസര്‍ (9074374159), മണ്ണാര്‍ക്കാട് ഫിഷറീസ് ഓഫീസര്‍ (9496164515), പ്രോജക്ട് കോര്‍ഡിനേറ്റര്‍ (9446668523).