🔷 സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാകും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുക.

🔷 ഹൈക്കോടതിയിൽ സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.