ആലപ്പുഴ: പൊതുവിവരാവകാശ ഓഫീസർമാർ കമ്മീഷൻ ഹിയറിങിൽ പങ്കെടുക്കത്തതിനെതിരെ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മീഷണർ. പോലീസുകാരാണ് സ്ഥിരം ഹാജരാകാതിരിക്കുന്നത്.പോലീസുകാർ വിവരാവകാശ കമ്മീഷനെ നിസാരമായാണ് പരിഗണിക്കുന്നതെന്നും കമ്മീഷണർ കെ.വി സുധാകരൻ കുറ്റപ്പെടുത്തി. നൂറനാട് എസ്.ഐ പരാതിക്കാരന് മറുപടി നൽകാതിരുന്ന കേസ് ചൂണ്ടിക്കാട്ടുകയായിരുന്നു കമ്മീഷൻ.വിഷയം സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാന്നാറിൽ പൊതുകുളത്തിന്റെ അവകാശം സംബന്ധിച്ചുള്ള തർക്കത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കമ്മീഷൻ പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ സിറ്റിങിൽ 20 പരാതികളാണ് പരിഗണിച്ചത്.