മലമ്പുഴ ഡാം ഒക്ടോബർ 4ന് വൈകീട്ട് മൂന്നിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം പത്മകുമാർ അറിയിച്ചു. ജലനിരപ്പ് കൂടിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 114. 03 മീറ്ററും പരമാവധി ഉയർന്ന ജലനിരപ്പ് 115.06 മീറ്റർ ആണ്. ഡാമിലെ നാലു ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.