പ്രകൃതി മൂലധന സംരക്ഷണമാണ് ഹരിത കേരള മിഷന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചിറകളും ,കാവുകളും കുളങ്ങളും ,അരുവികളുമൊക്കെ നാടിന്റെ നന്മകളാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു, കൃഷി വകുപ്പ് കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖാന്തിരം സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം പിഷാരികാവ് ചിറയുടെ ആദ്യ ഘട്ട നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചിറ പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയിലെ എറ്റവും വലിയ ചിറ 3.26  കോടി ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.
12 ഏക്കര്‍ സ്ഥലത്താണ് ചിറ സ്ഥിതി ചെയ്യുന്നത് . ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ധാരാളം കുളങ്ങള്‍ നവീകരിച്ചു കഴിഞ്ഞു. കുളങ്ങള്‍ നശിപ്പിക്കാനുള്ള തല്ലെന്നും സംരക്ഷിക്കാനുള്ള താ ണെന്നുള്ള തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട് അതേ പോലെ ശുദ്ധമായ കാടിന്റെ മിനിയേച്ചര്‍ രൂപങ്ങളാണ് കാവുകള്‍ .ചിറകളൊന്നും നശിപ്പിക്കാതെ വരും തലമുറയ്ക്ക് നല്‍കാന്‍ നമുക്ക് കഴിയണം .ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റ്,  കാവുകള്‍ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയാണ് . ക്ഷേത്രങ്ങള്‍ മനുഷ്യ മനസില്‍ പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കുന്ന സ്ഥലങ്ങളാണ് മന്ത്രി പറഞ്ഞു.  ദേവസ്വം ബോര്‍ഡുകളുടെ ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല കള്ള പ്രചരണങ്ങള്‍ നാം തിരിച്ചറിയണം സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.
 കെ.ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു .ഇ കെ വിജയന്‍ എം എല്‍ എ പിഷാരികാവ്  ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍,  മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വി മുരളി പി എസ് രാജീവ് ,ടി വി ബാലന്‍ ഇ.എസ് രാജന്‍ പങ്കെടുത്തു.