ഇടുക്കി ജില്ലാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ് എസ് എല്‍ സി വിജയശതമാനത്തില്‍ കുറവുണ്‍ണ്ടായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചു. പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കണ്ടണ്‍റി സ്‌കൂളില്‍ ആരംഭിച്ച പരിപാടിയില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജനാര്‍ദ്ദനന്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാത്തതും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതുമായ ഏകദേശം പത്തോളം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികള്‍ക്കായാണ് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനാരംഭം എന്ന നിലയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം 97 ശതമാനം വിജയം കൈവരിച്ചതും വിവിധ സാമൂഹികവും സാംസ്‌കാരികവുമായ  പ്രവര്‍ത്തന പരീക്ഷണങ്ങള്‍ കാഴ്ചവയ്ക്കുന്നതും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നിന്നും വളരെയധികം മുന്‍പന്തിയില്‍ എത്തി നില്‍ക്കുന്നതുമായ പൂമാല ട്രൈബല്‍ സ്‌കൂളില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ക്കായി കൗണ്‍സിലര്‍മാരായ അജേഷിന്റെയും കല്ലാനിക്കല്‍ ഹയര്‍ സെക്കണ്‍ണ്ടറി സ്‌കൂള്‍ അധ്യാപകനുമായ ബിജോയിയുടെയും നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ക്ലാസ്സുകള്‍ക്ക് ശേഷം കവിയും നാടന്‍ പാട്ട് ഗായകനുമായ കെ ആര്‍ രാമചന്ദ്രന്‍ കുട്ടികള്‍ക്കായി നാടന്‍ പാട്ടുകള്‍ പാടി.
ഇത്തരം ഉത്തേജന ക്ലാസുകള്‍ നല്‍കുന്നതിലൂടെ സ്‌കൂളുകളിലെ വിജയശതമാനത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്നും അവരുടെ പഠനനിലവാരം ഉയര്‍ത്തുവാന്‍ കഴിയുമെന്നും  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജനാര്‍ദ്ദനന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇടുക്കി ജില്ലയിലെ വിവിധ ഭാഗത്തുള്ള  തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തും .  പൂമാല സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ് ശ്രീകല, പി ടി എ പ്രസിഡന്റ് ജെയ്‌സണ്‍ കുര്യാക്കോസ് തുടങ്ങിയവരും  സംസാരിച്ചു.