ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി എ.ഡി.എം എന്‍.എം.മെഹര്‍ അലി, പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ നിയമ ഓഫീസര്‍ എന്‍.ജ്യോതി, മെറ്റീറിയല്‍ മാനെജ്‌മെന്റിനായി പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ (റവന്യൂ റിക്കവറി) വര്‍ഗീസ്, ക്രമസമാധാന പരിപാലനത്തിന് അഡീഷണല്‍ എസ്.പി കെ. സലീം, സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഓഫീസറായി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ എല്‍. ശ്രീലത എന്നിവരെ നിയമിച്ചു.
ചെലവുകളുടെ മേല്‍നോട്ടത്തിനായി ഫിനാന്‍സ് ഓഫീസര്‍ ടി.കെ ഷക്കീല, കമ്പ്യൂട്ടര്‍വത്ക്കരണം-വോട്ടര്‍ ഹെല്‍പ് ലൈന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ശിവപ്രസാദ്, എസ്.എം.എസ് നിരീക്ഷണം- കമ്മ്യൂണിക്കേഷന്‍ പ്ലാനുകള്‍ക്കായി ടെക്‌നിക്കല്‍ ഡയറക്ടര്‍ പി. സുരേഷ് കുമാര്‍, പരാതി പരിഹാര സെല്‍-സഹായ കേന്ദ്രം മേല്‍നോട്ടത്തിന് ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ബാലറ്റ്- ഡമ്മി ബാലറ്റ് പേപ്പര്‍ മേല്‍നോട്ടത്തിന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി.രമേഷ്, സിസ്റ്റമാറ്റിക് വോട്ടര്‍ എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) മേല്‍നോട്ടം ആര്‍.ഡി.ഒ ആര്‍. രേണു, വാര്‍ത്താമാധ്യമ പ്രചരണ ചുമതല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, മാന്‍പവര്‍ മാനെജ്‌മെന്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്.ഗീത, ഗതാഗതം ജോയിന്‍് ആര്‍.ടി.ഒ കെ.കെ രാജീവ്, നിരീക്ഷകനായി ജി.എസ്.ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ മുസ്തക് അലി, വോട്ടിങ് യന്ത്രം നിര്‍വഹണം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ 2) വി.കെ രമ, ഐ.സി.ടി നിര്‍വഹണത്തിന് അക്ഷയ കോഡിനേറ്റര്‍ ജെറിന്‍ തുടങ്ങി 17 നോഡല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചത്.