തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തോടൊപ്പം കൗതുകവുമൊരുക്കി കൊല്ലം ബീച്ചില്‍ സ്വീപ്പിന്റെ ഫ്‌ളാഷ് മോബ്. എന്റെ ഇന്ത്യ, എന്റെ കൊല്ലം, ഞാന്‍ വോട്ട് ചെയ്യും എന്നീ സന്ദേശങ്ങളുമായി ഇരുപതിലധികം കുട്ടികള്‍ പങ്കെടുത്തു. ചാത്തന്നൂര്‍ എം ഇ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.
ഫ്‌ളാഷ്  മോബിനോടൊപ്പം ബീച്ചിലെത്തിയവരുമായി തുറന്ന സംവാദവും നടത്തി. ഫ്‌ളാഷ് മോബില്‍ നിന്ന് ഉള്‍ക്കെള്ളാനായ ആശയം മുന്‍നിറുത്തി വോട്ട് ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം എത്ര പേരിലേക്കെത്തി എന്ന വിശകലനത്തിനാണ് സംവാദം വഴിതുറന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതിന് പരമാവധി പേരെ പ്രേരിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ശിവപ്രസാദ് സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ വി സുദേശന്‍, സ്വീപ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.