ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുളള മുൻഗണനപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി പട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നടപടി ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. മുൻഗണന കാർഡുകളിൽ ഉൾപ്പെടുന്നതിനുളള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചിലർ അനർഹമായി പട്ടികയിൽ കടന്നുകൂടി റേഷൻ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ട്രേറ്റിൽ നിന്നും സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. നിയമ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം അനർഹമായി വാങ്ങിയ റേഷൻ വിഹിതത്തിന്റെ കമ്പോളവില അവശ്യസാധന നിയമ (വകുപ്പ് 7, ഇ.സി.ആക്ട് 1955) പ്രകാരം ഈടാക്കും. അനർഹരെകുറിച്ചുളള വിവരങ്ങൾ ജില്ല/താലൂക്ക് സപ്ലൈ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം. താഴെ പറയുന്ന കാർഡുടമകൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹരല്ല.

1.പ്രതിമാസം 25,000 രൂപ വരുമാനമുളളവർ
2.ഒരു ഏക്രയിൽ കൂടുതൽ സ്ഥലമുളളവർ
3.1000 സ്‌ക്വയർ ഫീറ്റിനുമുകളിൽ വിസ്തൃതിയുളള വീടുളളവർ.
4.സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാജീവനക്കാർ/സർവ്വീസ് പെൻഷൻകാർ
5.നാലുചക്ര വാഹനം സ്വന്തമായുളളവർ (ടാക്സി വാഹനമായി ജീവനോപധി കണ്ടെത്തുന്നവർക്ക്
ബാധകമല്ല)