കർണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2019ന് യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം – 695009, (ഫോൺ – 0471 – 2472705, മൊബൈൽ – 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കും.  തപാലിൽ അപേക്ഷാഫോം അയക്കുന്നതിന് പത്തു രൂപാ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയക്കണം.  അപേക്ഷ ലഭിക്കേൺ അവസാന തിയതി ജൂൺ 30 നകം ലഭിക്കണം.