കലിക്കറ്റ് സർവകലാശാലയുടെ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെൻററിന്റെ ഉന്നത വിദ്യാഭ്യാസ വെബ് പോർട്ടലിന്റെ ഉദ്ഘാടനം ഗവർണർ പി. സദാശിവം നിർവഹിച്ചു. മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളുടെ വിവരങ്ങൾ, സ്വയംപ്രഭ ഡി.ടി.എച്ച് ചാനലുകളുടെ സ്ട്രീമിംഗ്, വിദഗ്ധരുമായുള്ള അഭിമുഖം, 12 വിഷയങ്ങളിലായി 1000ൽ അധികം വീഡിയോ ലക്ചറുകൾ തുടങ്ങിയവ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.emmrccalicut.org ആണ് വെബ്‌സൈറ്റ് വിലാസം.

ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീൽ, ന്യൂഡെൽഹി കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. ജെ.ബി നദ്ദ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, ന്യൂഡൽഹി സി.ഇ.സി ജോയൻറ് ഡയറക്ടർ നാഗേശ്വർ നാഥ്,  എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെൻറർ ഡയറക്ടർ ഡി. ദാമോദർ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. ഓപ്പൺ സോഴ്‌സ് സോഫ്ട്‌വെയർ ഉപയോഗിച്ച് സെൻററിലെ ടെക്‌നീഷ്യനായ വി.പി. പ്രതീഷ്‌കുമാറാണ് പോർട്ടൽ രൂപകൽപന ചെയ്തത്.