കാസർഗോഡ്: ഈ വര്‍ഷം ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പി എസ് സി ഓഫീസില്‍ നിന്ന് നേരിട്ട് കൈമാറുന്നതിന്റെ ജില്ലാതല ഉദ്്ഘാടനം കാസര്‍കോട് ജില്ലാ പി.എസ്.സി ഓഫീസില്‍  നടത്തി.
വിവിധ വകുപ്പുകളിലെ 7 തസ്തികകളിലെ 20 ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ കൈമാറിക്കൊണ്ട് പി എസ് സി അംഗം  അഡ്വ.രഘുനാഥന്‍ എം.കെ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.    യോഗത്തില്‍ ജില്ലാ ഓഫീസര്‍ വി.വി.പ്രമോദ്, അണ്ടര്‍ സെക്രട്ടറിമാരായ മഹേഷ് ബാബു കെ.എസ്.,ബാലകൃഷ്ണ നായിക് ജി. എന്നിവര്‍ സംസാരിച്ചു.