സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്പിസി). മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലാണ് സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ നേതൃത്വത്തിൽ അന്തേവാസികൾക്കായി ഉച്ചഭക്ഷണമൊരുക്കിയത്. എസ്പിസിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസുകാരും അധ്യാപകരും ചേർന്ന് പിരിവെടുത്താണ് ഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്.

നെയ്യ്‌ച്ചോർ, ഇറച്ചിക്കറി, സലാഡ്, അച്ചാർ, സാദാചോർ, സമ്പാർ, അവീൽ തുടങ്ങിയ വിഭവങ്ങളാണ് ക്യാമ്പിൽ ഒരുക്കിയത്. ക്യാമ്പിലെത്തിയ മന്ത്രി കെ.കെ ശൈലജ കുട്ടികളെ അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകി. എം.എൽ.എ സി.കെ ശശീന്ദ്രൻ, ആരോഗ്യ കേരളം ഡയറക്ടർ കേശവേന്ദ്ര കുമാർ, ഡിഎംഒമാരായ ആർ. രേണുക, ഡോ. എ. പ്രീത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബി. അബിലാഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.