പത്തനംതിട്ട: വ്യാപാരി വ്യവസായി ഫെഡറേഷന്‍ പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന നല്‍കി. 10001 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. ഇതിനു പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുന്നതിനായി ഭക്ഷ്യ സാധനങ്ങള്‍, കിടക്ക, വസ്ത്രങ്ങള്‍ എന്നിവയും കളക്ട്രേറ്റിലെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചു.
വ്യാപാരി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്‌റും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുല്‍ ഷുക്കൂര്‍, യൂണിറ്റ് പ്രസിഡന്റ് സുമേഷ് ഐശ്വര്യ, ഇക്ബാല്‍ അത്തിമൂട്ടില്‍, ഹാരിസ്ചിഞ്ചു, സിയാദ്, ദിലീപ് തൈക്കാവ്, ഫിറോസ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.