മലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു.
ഏകദേശം 500 എം.ക്യൂബ്  തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീര ഭാഗങ്ങളില്‍ അടിയാനിടയുണ്ട്. സര്‍ക്കാര്‍ തടി അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റകരമായതില്‍ തടികള്‍ കണ്ട് കിട്ടുന്നവര്‍ 8547602117, 9447979175, 0491 2555800 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.
നിലമ്പൂര്‍ മേഖലയിലുണ്ടായ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും മൂലം അരുവാക്കോട് കേന്ദ്ര വനം ഡിപ്പോയുടെ സമീപത്ത് കൂടി ഒഴുകുന്ന ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകി ഡിപ്പോയുടെ ഒരു ഭാഗം മുഴുവന്‍ വെളളത്തില്‍ മുങ്ങി വില്‍പ്പനയ്ക്കായി വെച്ചിരുന്ന തേക്ക് തടികളും മറ്റിനം തടികളും വെളളത്തില്‍ ഒഴുകി പോയി.
തടികള്‍ വിവിധ പുഴയോരങ്ങളിലോ കടല്‍ തീരങ്ങളിലോ അടിയുവാന്‍ സാധ്യതയുളളതിനാല്‍ 8547603874, 9447979175, 04931 220207  എന്നീ നമ്പറുകളിലോ, വനം ഓഫീസിലോ പൊലീസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കണമെന്ന് ഡിപ്പോ റെയ്ഞ്ച്  ഓഫീസര്‍ എം മോഹന്‍ദാസ് അറിയിച്ചു. സര്‍ക്കാര്‍ തടി അനധികൃതമായി കൈവശം വെയ്ക്കുന്നതും, ഉപയോഗിക്കുന്നതും മില്ലുകളില്‍ ഈര്‍ന്ന് തരം മാറ്റുന്നതും 1961 ലേ കേരള വന നിയമം പ്രകാരം കുറ്റകരമാണ്.