കാസർഗോഡ്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും റോട്ടറി ക്ലബ്ബ് കാസര്‍കോടും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനം, ദേശീയഗാനം ജില്ലാതല മത്സരത്തില്‍ ബി എം ഹൈസ്‌കൂള്‍ കാസര്‍കോട് ഒന്നാം സ്ഥാനം നേടി.
കുഡ്‌ലു കേന്ദ്രീയ വിദ്യാലയ വണ്‍ രണ്ടാം സ്ഥാനവും കാസര്‍കോട് ഗവ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി. മത്സരപരിപാടി എ ഡി എം എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ദേശീയബോധവും വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എ ഡി എം പറഞ്ഞു. വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു കാസര്‍കോട് റോട്ടറി ക്ലബ് പ്രസിഡണ്ട് ലജീഷ് അധ്യക്ഷത വഹിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ എം കെ രാധാകൃഷ്ണന്‍ സംസാരിച്ചു. മത്സരത്തിന് പതിമൂന്ന് ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.