പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്,  അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി.
ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും  നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൗമ്പൗണ്ടില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.
 രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍  വാഴയില്‍ ബാലകൃഷ്ണന്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  പി.കെ സജ്‌ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  പി.പ്രകാശ് പച്ചത്തുരുത്ത് പദ്ധതിയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ .പി.പി സുരേഷ് ബാബു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ ഷംസുദ്ദീന്‍, കെ.ജമീല, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്‍ന്റിസ്റ്റ് ഡോ.മുഹമ്മദ് കുഞ്ഞി., സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ എം.കെ.ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.പ്രിയ, കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍, അയ്യങ്കാളി തൊഴിലുറപ്പ് ഓവര്‍സിയര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കളരിക്കല്‍ സ്‌ക്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.