ഇടുക്കി: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പടണമെന്നും ഹൈക്കോടതി  ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം.മറയൂര്‍ – കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്റ് ഉദ്ഘനെം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങള്‍  കോടതി ചുമരുകളില്‍ നിന്ന്  സാധാരണക്കാരനിലേക്ക് നേരിട്ടെത്തുന്ന കാലഘട്ടമാണിത്.ഓരോ പൗരനും  തുല്യതയും നീതിയും ഉറപ്പാക്കാനും ഗോത്രവര്‍ഗ മേഖലകളിലടക്കം സജീവമായ ഇടപ്പെടല്‍ നടത്തുന്നതിനും ലീഗന്‍ സര്‍വ്വീസ് സെസൈറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നതായും ആക്ടിംഗ് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ 51 കുടികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് പാര്‍ലമെന്റ് സംഘടിപ്പിച്ചത്. മേഖലകളിലെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ബില്ല് അവതരിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.