ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകളിൽ ചേരുന്നതിന് മുൻപ് കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ഫാർമസി കൗൺസിൽ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ഡയറക്ടർ അറിയിച്ചു.
ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത കുടുംബശ്രീ സംരംഭം എന്ന പേരിൽ അനധികൃതമായ സ്മാർട്ട് ശ്രീ എന്ന സ്ഥാപനം ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് എന്ന കോഴ്സിലേക്ക് പ്രവേശനത്തിന് പത്ര / ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.