സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികളുടെ ജീവിതവും തൊഴില്‍ സാഹചര്യവും തൃപ്തികരമാണെന്ന് ദേശീയ സഫായി കര്‍മ്മചാരി കമ്മിഷന്‍ ചെയര്‍മാന്‍ മന്‍ഹാര്‍ വാല്‍ജിഭായ് സാല പറഞ്ഞു. കേരളത്തിലെ ശുചീകരണ തൊഴിലാളികളുടെ ജീവിത-തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.
തൊഴിലാളി യൂണിയനുകളുമായും ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കമ്മിഷന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദിവസവേതന നിരക്ക് ഉയര്‍ന്നതാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ആധുനിക തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും മന്‍ഹാര്‍ വാല്‍ജിഭായ് സാല പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ശുചീകരണ തൊഴിലാളികളുടെ സാഹചര്യം നേരിട്ട് വിലയിരുത്തുകയും ചെയ്തു. തൊഴില്‍, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും നഗരസഭാ സെക്രട്ടറിമാരുമായും കമ്മിഷന്‍ കൂടിക്കാഴ്ച നടത്തി.