മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സി.കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ അനൂപ് അധ്യക്ഷത വഹിച്ചു.   വൈസ് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍ കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് വിതരണം ചെയ്തു.

കല്ലറ ഗ്രാമപഞ്ചായത്തിന്‍റെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട് കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി കടുത്തുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സിബി തോമസിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. എം.എസ് ഷൈലജ കുമാരി ക്ലാസ് നയിച്ചു.

ജില്ലാ സോയില്‍ സര്‍വ്വേ ഓഫീസര്‍ ഹണി ബാബു  വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ പി.കെ. ഉത്തമന്‍, രമ പ്രസന്നന്‍, കെ.എന്‍. വേണുഗോപാല്‍, സുജാത, സുധാമണി, സോമന്‍, സോയില്‍ സര്‍വ്വേ ഓഫീസര്‍ കെ.എസ്. ബിനിമോള്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ജെ. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.