കൊച്ചി: ഈസ്റ്റർ -വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് സുരക്ഷിത പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനും ,ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങായും കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ജിവനി- സഞ്ജീവനി എന്ന പേരിൽ കർഷക വിപണന കേന്ദ്രങ്ങൾ തുറക്കുന്നു .ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ് .

കൃഷിഭവനുകളുടെ മേൽനോട്ടത്തിലായിരിക്കും വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം .ജില്ലയിലെ കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കുന്ന പഴം പച്ചക്കറികളുമായിരിക്കും കേന്ദ്രത്തിലൂടെടെ വില്പന നടത്തുന്നത്. കൂടാതെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വില്പന നടത്തുന്നതിനു അവസരം ഉണ്ടാകും .പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ കേന്ദ്രങ്ങളിൽ നിന്നും സുരക്ഷിതമായ പഴം പച്ചക്കറികൾ വാങ്ങാവുന്നതാണ് .

കൃഷിഭവനുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകൾ ,ക്ലസ്റ്റർ മാർക്കറ്റുകൾ എന്നിവയെല്ലാം കർഷക വിപണന കേന്ദ്രത്തിൽ പങ്കാളിയായിരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു