കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 27ന് നടക്കും.
യോഗ്യത: സീനിയര്‍ റസിഡന്റ് (ജനറല്‍ മെഡിസിന്‍, രണ്ടൊഴിവ്) – എം.ഡി (ജനറല്‍ മെഡിസിന്‍). പ്രതിമാസ വേതനം 50000 രൂപ.
ജൂനിയര്‍ റസിഡന്റ് (വിവിധ വകുപ്പുകള്‍, ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല) – എം.ബി.ബി.എസ്. പ്രതിമാസ വേതനം 45000 രൂപ.
പ്രായപരിധി 40 വയസ്. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പുകള്‍, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0474-2572574.