ശനിയാഴ്ച (മെയ് 23) ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. 43, 32 വയസ്സുള്ള കോടോം ബേളൂര്‍ സ്വദേശികള്‍ക്കും ദുബായില്‍ നിന്ന് വന്ന 55 വയസ്സുള്ള മംഗല്‍പാടി സ്വദേശിക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് 35 വയസ്സുള്ള പൈവളികെ  സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 29 ആണ്.