നീലേശ്വരം നഗരസഭ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കണിച്ചിറ ജങ്ഷനില്‍ നിന്ന് കണിച്ചിറ കാവിലേക്ക് പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ട്രീറ്റ്‌ലൈറ്റ് ലൈന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
4.50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.  വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം.സന്ധ്യ, പി.രാധ, പി.പി.മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.ഭാര്‍ഗ്ഗവി, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സീതാരാമന്‍, സബ് എഞ്ചിനീയര്‍ കെ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.