വെള്ളിയാഴ്ച ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.
കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക
മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി
ഉറവിടം ലഭ്യമല്ലാത്ത ആള്‍
മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 76 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 48 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാര്‍, 10,12 വയസുള്ള കുട്ടികള്‍, 18 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 67 കാരന്‍
ഉദുമ പഞ്ചായത്തിലെ  48,18, 62, 29 വയസുള്ള പുരുഷന്മാര്‍, 13, 16 വയസുള്ള കുട്ടികള്‍, 58 കാരി
മടിക്കൈ പഞ്ചായത്തിലെ 30 കാരി
ചെമ്മനാട് പഞ്ചായത്തിലെ 63 കാരന്‍, 17 കാരി
മഞ്ചേശ്വരം പഞ്ചായത്തിലെ  37, 24 വയസുള്ള സത്രീകള്‍, 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 38 കാരി, 58 കാരന്‍
പടന്ന പഞ്ചായത്തിലെ 56 കാരി
കുംബഡാജെ പഞ്ചായത്തിലെ 34 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 25 കാരന്‍
 
ഇതരസംസ്ഥാനം
മധൂര്‍ പഞ്ചായത്തിലെ 31, 21 വയസുള്ള പുരുഷന്മാര്‍ (ഇരുവരും ഉത്തര്‍പ്രദേശ്), 29 കാരി (കര്‍ണ്ണാട)
മഞ്ചേശ്വരം പഞ്ചായത്തിലെ 31 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (ബംഗളൂരു), 30 കാരന്‍ (മഹാരാഷ്ട്ര)
വിദേശം
ഉദുമ പഞ്ചായത്തിലെ 47,43, 42, 52, 47 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), 30 കാരന്‍ (ബഹ്‌റിന്‍), 26 കാരി (അബുദാബി)
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 28 കാരന്‍ (യു എ ഇ)
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- രണ്ട്
ചെമ്മനാട്- അഞ്ച്
മധൂര്‍- നാല്
കാസര്‍കോട്- അഞ്ച്
നീലേശ്വരം- ഒന്ന്
ബേഡഡുക്ക- ഒന്ന്
ഉദുമ-14
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
മഞ്ചേശ്വരം-അഞ്ച്
മംഗല്‍പാടി-രണ്ട്
പള്ളിക്കര-രണ്ട്
പടന്ന-ഒന്ന്
കുംബഡാജെ-ഒന്ന്
കയ്യൂര്‍ചീമേനി-ഒന്ന്
കാഞ്ഞങ്ങാട്-ഒന്ന്
 
ജില്ലയില്‍  നിരീക്ഷണത്തിലുള്ളത് 5171 പേര്‍ 
വീടുകളില്‍  3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  51 പേരെ ഡിസ്ചാര്‍ജ് ചെയ്തു
51 പേര്‍ക്ക് രോഗം ഭേദമായി 
വിവിധ  ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 51 പേര്‍ക്ക് രോഗം ഭേദമായി. പൈവളിഗെ-ഒന്ന് ,ഉദുമ-മൂന്ന്, ചെങ്കള-മൂന്ന്, ബദിയടുക്ക-ഒന്ന്, കുമ്പള-ഒന്ന്, കാസര്‍കോട്-അഞ്ച്, കുംബടാജെ-രണ്ട്, അജാനൂര്‍-ആറ്, കാഞ്ഞങ്ങാട്-രണ്ട്, ചെമ്മനാട്-രണ്ട്, പടന്ന-മൂന്ന്, തൃക്കരിപ്പൂര്‍-ആറ്, പിലിക്കോട്-രണ്ട്, പള്ളിക്കര-ഏഴ്, നീലേശ്വരം-രണ്ട്, മൊഗ്രാല്‍പുത്തൂര്‍-രണ്ട്, പുത്തിഗൈ-ഒന്ന്, കുറ്റിക്കോല്‍-രണ്ട്  എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ എണ്ണം.