കേരള നിയമസഭയുടെ ഭാഗമായ സഭ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി ഒക്‌ടോബർ 11 മുതൽ 17 വരെ വിവിധ ചാനലുകളിൽ പ്രക്ഷേപണം ചെയ്യും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്റർവ്യൂ ആണ് പ്രക്ഷേപണം ചെയ്യുന്നത്.  ജയിംസ് മാത്യുവും കെ.ജി പരമേശ്വരനുമാണ് അഭിമുഖം നടത്തുന്നത്.
സമയക്രമം: ഒക്‌ടോബർ 11 ന് 24 ന്യൂസ്, വൈകിട്ട് 4 – 4.30, തിങ്കളാഴ്ച രാവിലെ 12 – 12.30 (പുനഃസംപ്രേക്ഷണം), ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30 – 5, റിപ്പോർട്ടർ ടി.വി വൈകിട്ട് 5.30 – 6.  12ന് ജയ്ഹിന്ദ് ടി.വി വൈകിട്ട് 8.30 – 9, ബുധനാഴ്ച വൈകിട്ട് 11.30 – 12 (പുനഃസംപ്രേക്ഷണം), കൗമുദി ടി.വി വൈകിട്ട് 8 – 8.30.  13ന് കൈരളി ന്യൂസ് വൈകിട്ട് 4.30 – 5, ഏഷ്യാനെറ്റ് കേബിൾ വിഷൻ വൈകിട്ട് 7 – 7.30, ഞായറാഴ്ച ഉച്ചയ്ക്ക് 1 – 1.30 (പുനഃസംപ്രേക്ഷണം), കൈറ്റ് വിക്‌ടേഴ്‌സ് വൈകിട്ട് 9.30 – 10, വെള്ളിയാഴ്ച വൈകിട്ട് 9.30 – 10 (പുനഃസംപ്രേക്ഷണം) 14ന് മാതൃഭൂമി ന്യൂസ് വൈകിട്ട് 4.30 – 5, വ്യാഴാഴ്ച രാവിലെ 12 – 12.30 (പുനഃസംപ്രേക്ഷണം) 15ന് ദൂരദർശൻ മലയാളം വൈകിട്ട് 8.30 – 9, വെള്ളിയാഴ്ച വൈകിട്ട് 8.30 – 9 (പുനഃസംപ്രേക്ഷണം), കേരള വിഷൻ 15ന് വൈകിട്ട് 8 – 8.30, വെള്ളിയാഴ്ച വൈകിട്ട് 8 – 8.30 (പുനഃസംപ്രേക്ഷണം).  16ന് ന്യൂസ് 18 വൈകിട്ട് 4.30 – 5.  17ന് മീഡിയ വൺ വൈകിട്ട് 8.30 – 9, ഞായറാഴ്ച വൈകിട്ട് 2.30 – 3 (പുനഃസംപ്രേക്ഷണം).