ബുധനാഴ്ച  ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേര്‍ക്കുമാണ്  ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
 
 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4624 പേര്‍
വീടുകളില്‍ 3468 പേരും സ്ഥാപനങ്ങളില്‍ 1156 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4624  പേരാണ്. പുതിയതായി 208  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1537  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 377 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 492  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 208  പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 423 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
15549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ വിദേശത്ത് നിന്നെത്തിയവരും 682 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും  13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 142 ആയി. 3626 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2222 വീടുകളില്‍ ചികിത്സയിലാണ്
ഇന്ന് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
അജാനൂര്‍-10
ബേഡഡുക്ക-1
ചെമ്മനാട്- 14
ചെങ്കള- 3
ചെറുവത്തൂര്‍-12
ഈസ്റ്റ് എളേരി-10
കോടോംബേളൂര്‍-7
കള്ളാര്‍-6
കാഞ്ഞങ്ങാട്-29
കാറഡുക്ക-2
കാസര്‍കോട്-18
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-3
കുമ്പള-3
മധൂര്‍-4
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-11
നീലേശ്വരം-22
പടന്ന-6
പള്ളിക്കര-13
പനത്തടി-4
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-11
തൃക്കരിപ്പൂര്‍-7
ഉദുമ-9
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇതര ജില്ല
കരിവെള്ളൂര്‍-1
 
 
ഇന്ന് കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 
അജാനൂര്‍  39
ബദിയഡുക്ക  2
ബളാല്‍  13
ബേഡഡുക്ക  8
ചെമ്മനാട് 13
ചെങ്കള 4
ചെറുവത്തൂര്‍  23
ദേലംപാടി 2
ഏന്മകജെ 8
കള്ളാര്‍ 13
കാഞ്ഞങ്ങാട് 46
കാസര്‍ക്കോട്  15
കയൂര്‍ ചീമേനി 5
കിനാനൂര്‍ കരിന്തളം 9
കോടോം ബേളൂര്‍ 14
കുമ്പള  2
കുറ്റിക്കോല്‍ 3
മധൂര്‍ 9
മടികൈ 11
മംഗല്‍പാടി 7
മഞ്ചേശ്വരം 3
മീഞ്ച 3
മൊഗ്രാല്‍ പുത്തൂര്‍ 3
മുളിയാര്‍ 7
നിലേശ്വരം  4
പടന്ന  11
പൈവളിഗ 1
പള്ളിക്കര 17
പനത്തടി 14
പിലിക്കോട്  9
പുലൂര്‍ പെരിയ 12
പുത്തിഗെ 1
തൃക്കരിപ്പൂര്‍ 11
ഉദുമ  4
വലിയപറമ്പ 5
വെസ്റ്റ് എളേരി  1
മറ്റ് ജില്ല
പാപ്പിനശേരി  1