ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, നീലംപേരൂർ പഞ്ചായത്ത് വാർഡ് 11 (ചെറുകര തൊണ്ടിയിൽ ഭാഗം മുതൽ ഉള്ളാട്ടുശ്ശേരി ഭാഗം, പുതുവൽ ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള പ്രദേശം), പാണ്ടനാട് പഞ്ചായത്ത് വാർഡ് 5, കോടംതുരുത്ത് പഞ്ചായത്ത് 7, 8, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 20( പടിഞ്ഞാറ് -തുമ്പേച്ചിറ ജംഗ്ഷൻ, കിഴക്ക്- വെളിയിൽ ഭാഗം, തെക്ക്- ചിറയിൽ ഭാഗം, വടക്ക് തട്ടാംങ്കരി ഭാഗം ഉൾപ്പെടെയുള്ള പ്രദേശം), വാർഡ് 2( തെക്ക് – തണ്ണീർമുക്കം ചേർത്തല റോഡ്, കിഴക്ക് -പാർട്ടി ഓഫീസ് കഴിഞ്ഞുള്ള റോഡ് കപ്പായത്ത് ഭാഗം വരെ, പടിഞ്ഞാറ്- വാരനാട് ജംഗ്ഷന് വടക്കുവശം ആദ്യത്തെ കിഴക്കോട്ടുള്ള ചെറിയ വഴി ഉൾപ്പെടെയുള്ള പ്രദേശം, തെക്ക് –പെരുമന ഭാഗം മുതൽ പുന്നകടവിൽ ഭാഗം, കിഴക്ക് വെള്ളിയാംകുളം ചൂരപ്പുഴ റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ), വാർഡ് 21(വാരനാട് കവലയിൽ നിന്ന് തെക്കോട്ട് കൊച്ചു പറമ്പ് വരെ അവിടെ നിന്ന് കിഴക്കോട്ട് ചിറയിൽ പറമ്പിൽ പാലം അവിടെ നിന്ന് വടക്കോട്ടുള്ള തോട് എൻജിനിയറിങ്ങ് കോളേജിന്റെ പുറകിലൂടെ കറുപ്പച്ചൻ തൈ വരെ അവിടെ നിന്ന് കിളിയന്തറ കിളിച്ചാം പറമ്പ് വാരാനാട് കവല ഉൾപ്പെടെയുള്ള പ്രദേശം. മണവേലി കാക്കനാട് അമ്പലം റോഡ് പാലം പറമ്പ് വരെ അവിടെ നിന്ന് നൂറുപറ പടിഞ്ഞാറ് ചാത്തമംഗലം തെക്കോട്ട് മണവേലി കവല ഉൾപ്പെടെയുള്ള പ്രദേശം.) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
.
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന, കോടംതുരുത്ത് പഞ്ചായത്ത് വാർഡ് 5, കാവാലം പഞ്ചായത്ത് 1, 9, തണ്ണീർമുക്കം പഞ്ചായത്ത് 12, 23, അമ്പലപ്പുഴ നോർത്ത് 10, 11, അരൂകുറ്റി പഞ്ചായത്ത് വാർഡ് 7, ചേന്നം പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 2, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി