തിരുവനന്തപുരം: പോത്തന്‍കോട് ഗ്രാമ പഞ്ചായത്തിലെ കാരുണ്യ ബഡ്സ് സ്‌കൂളിന്റെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം, ചുറ്റുമതില്‍, കവാടം എന്നിവ നിര്‍മിച്ചത്.  52 വിദ്യാര്‍ഥികളാണ് നിലവില്‍ സ്‌കൂളില്‍ ഉള്ളത്. ആറു ക്ലാസ് മുറികള്‍, പാചകശാല, ശുചിമുറികള്‍ , എന്നിവയടങ്ങുന്നതാണ്  ബഡ്സ് സ്‌കൂള്‍ സമുച്ചയം.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ്  യാസിര്‍, പോത്തന്‍കോട്  പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍, ബ്ലോക്ക് – ഗ്രാമ  പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചയാത്ത് അംഗങ്ങള്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.