ജില്ലയില്‍ ബുധനാഴ്ച 679 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 779 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ഉളിയക്കോവില്‍, കടപ്പാക്കട എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധികളില്‍ പെരിനാട്, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍, കുലശേഖരപുരം, തൃക്കോവില്‍വട്ടം, പന്മന , കിഴക്കേകല്ലട, തേവലക്കര, പവിത്രേശ്വരം, ഓച്ചിറ, കൊറ്റങ്കര, ആദിച്ചനല്ലൂര്‍, തൃക്കരുവ, വെട്ടിക്കവല, തെക്കുംഭാഗം, ശാസ്താംകോട്ട, മയ്യനാട്, ചിതറ, തഴവ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ആറുപേര്‍ക്കും സമ്പര്‍ക്കം വഴി 664 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 76 പേര്‍ക്കാണ് രോഗബാധ. കൊല്ലം കാരംകോട് സ്വദേശി ചക്രപാണി(65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍നായര്‍(59) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
