കേരള പഞ്ചായത്ത്‌രാജ് ആക്ട് 124-ാം വകുപ്പ്/ കേരള മുനിസിപ്പാലിറ്റി ആക്ട് 148-ാം വകുപ്പ് അനുശാസിക്കുന്ന വിധത്തില്‍ ഓരോ ലഘുലേഖയും അച്ചടിക്കുന്ന പ്രസ്‌കാരനും പ്രസാധകനും അവരുടെ പേരും വിലാസവും പ്രസിദ്ധീകരണത്തില്‍ രേഖപ്പെടുത്തണം.

അച്ചടിച്ച തീയതി മുതല്‍ 10 ദിവസത്തിനകം അതിന്റെ ഒരു പ്രതിയും പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിന്റെ പകര്‍പ്പും എത്ര പ്രതികളാണ് അച്ചടിച്ചത് എന്നും, എന്ത് കൂലിയാണ് ഈടാക്കിയതെന്നും മറ്റും കമ്മീഷന്‍ നിര്‍ണ്ണയിച്ചിട്ടുളള ഫാറത്തില്‍ രേഖപ്പെടുത്തി ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

നിയമത്തിലെ പ്രസ്തുത വകുപ്പ് ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെയുളള തടവോ 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉളള ശിക്ഷ ലഭിക്കുന്നതാണ്. നിയമലംഘനങ്ങളെ വളരെ ഗൗരവതരമായി കണക്കാക്കുന്നതും ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുളള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

#election2020
#idukkidistrict