കൊല്ലം : കോവിഡ് നിയന്ത്രിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും കോവിഡ് ബാധിതരും ക്വാറന്റയിനിലുള്ളവരുമായ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ഡിസംബര്‍ 3, 4 ദിവസങ്ങളിൽ പരിശീലനം നല്‍കും.

കോവിഡ് മാനദണ്ഡങ്ങള്‍, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം(പി പി ഇ) എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവരുടെ താമസ സ്ഥലം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തിന്റെ പരിധിയിലോ ഡ്യൂട്ടിക്ക് നിര്‍ദേശിച്ച പ്രദേശത്തോ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലന സ്ഥലം, സമയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വരണാധികാരി/ഉപവരണാധികാരി വഴി നല്‍കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ആറു സെഷനുകളിലായി 20 മിനിറ്റ് വീതമുള്ള പരിശീലനത്തില്‍ നിയോഗിക്കപ്പെട്ട എല്ലാ ഓഫീസര്‍മാരും പങ്കെടുക്കണമെന്നും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അ