തൃശ്ശൂർ: കൂൺകൃഷിയിൽ വിജയഗാഥ കൊയ്ത് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ.
അധികം വെളിച്ചം കയറാത്ത മുറിയും കൃഷി ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ കൂൺകൃഷിയിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ.
അനുഗ്രഹ കുടുംബശ്രീയിലെ അഞ്ച് അംഗങ്ങൾ ചേർന്നാണ് കൂൺ കൃഷിയിൽ വിജയ വിസ്മയം തീർത്തിരിക്കുന്നത്.
സുനിത ജമാൽ, സിനിക, സൗമ്യ, മഹിള രത്ന, ഭഷിത റഹിം ഈ അഞ്ച് അംഗ ചേർന്നാണ് കൂൺകൃഷി ചെയ്യുന്നത്. ജില്ലാ കുടുംബശ്രീ മിഷൻ്റെ സഹകരണത്തോടെ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നിന്ന് കൂൺകൃഷിയിൽ ഇവർ പരിശീലനം നേടിയിരുന്നു. അനുഗ്രഹ കുടുംബശ്രീയിലെ അംഗമായ
ഭഷിത റഹിമിൻ്റെ വീടിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിലാണ് ഇവർ കൂൺ കൃഷി ചെയ്യുന്നത്. ഇവർ ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് കൂൺ എത്തിച്ച് നൽകും. ഒരു കിലോ കൂണിന് 300 രൂപയാണ്.
കൂണിൻ്റെ വിവിധ തരം സ്നാക്സ്, അച്ചാർ എന്നിവ ഉണ്ടാക്കി കുടുംബശ്രീ വഴി വിൽപ്പന നടത്തുന്നുണ്ട്.
കൂൺ കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് കൂൺ ബഡിങ്ങ് ചെയ്ത് കൊടുക്കുന്നുണ്ട്.
മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിലേക്ക് കൂൺ ഓർഡർ അനുസരിച്ച് എത്തിച്ച് കൊടുക്കുന്നുണ്ട്. കുടുംബശ്രീ ബസാർ വഴിയും കൂണും കൂൺ ഉൽപങ്ങളും വിൽപ്പന നടത്തുന്നത്.