തൃശൂര്‍: താലൂക്ക് ഇ- പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷ ഡിസംബര്‍ 23 മുതല്‍ 30 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ആറിന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിലാണ് ഇ-അദാലത്ത് നടത്തുന്നത്. പൊതുജനങ്ങളുടെ പരാതി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രത്തില്‍ സ്വീകരിച്ച അപേക്ഷ അന്നേ ദിവസം തന്നെ തൃശൂര്‍ തഹസില്‍ദാര്‍ക്ക് അയക്കുന്നതും അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് ഇ-ഡിസ്ട്രിക്ട് മുഖേന കൈമാറുവാനും തൃശൂര്‍ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് 19 സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പരാതിപരിഹാര അദാലത്തില്‍ ലഭിച്ച പരാതിയുമായി ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഡിസ്ട്രിക്ടില്‍ ഇതുവരെയും യൂസര്‍ ഐഡിയും പാസ് വേഡും ലഭിച്ചിട്ടില്ലാത്ത ജില്ലാ ഓഫീസര്‍മാര്‍ പേര്, ഉദ്യോഗപ്പേര്, മൊബൈല്‍ നമ്പര്‍, പിഇഎന്‍ നമ്പര്‍, ഇ- മെയില്‍ വിലാസം, ഓഫീസ് മേല്‍വിലാസം എന്നീ വിവരങ്ങള്‍ അടിയന്തരമായി
pgr.colltsr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0487-2360777, 2433440.