ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍സ് അടിമാലി (ബോയ്‌സ് , ഗേള്‍സ്) ഇരുമ്പുപാലം, ദണ്ഡുകൊമ്പ്, മറയൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ താല്‍ക്കാലിക ഒഴിവുള്ള കുക്ക്, ഫുള്‍ടൈം സ്വീപ്പര്‍, വാച്ച്മാന്‍, ആയ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് മെയ് 9ന് രാവിലെ 10.30 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. വിശദമായ വിവരങ്ങള്‍ക്കായി 04864 2242399 എന്ന നമ്പരില്‍ ബന്ധപ്പെടാം.
