ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ കീഴിലുള്ള പരുത്തിപ്രയില്‍ പെണ്‍കുട്ടികളുടെ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടറുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ കണക്ക്, സോഷല്‍ സ്റ്റഡീസ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലും യു.പി വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം.
ഹൈസ്ക്കൂള് വിഭാഗത്തില്‍ അപേക്ഷകര്‍ക്ക് ബിരുദവും ബി.എഡും യു.പി വിഭാഗത്തിന് ടി.ടി.സിയുമാണ് യോഗ്യത. വിരമിച്ച അധ്യാപകര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്ന ഹൈസ്കൂള്‍ വിഭാഗം ട്യൂട്ടര്‍ക്ക് പ്രതിമാസം 4000 രൂപയും യു.പി. വിഭാഗം ട്യൂട്ടര്‍ക്ക് പ്രതിമാസം 3000 രൂപയും ഓണറേറിയം ലഭിക്കും.
സ്വയം പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 21ന് വൈകീട്ട് അഞ്ചിനകം ഷൊര്‍ണ്ണൂര്‍ നഗരസഭാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഷൊര്‍ണ്ണൂര്‍ നഗരസഭാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.