2004 ജനുവരി ഒന്ന് മുതൽ 2010 ഡിസംബർ 31 വരെ ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിച്ച ഭിന്നശേഷിക്കാർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെയും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 15നു മുൻപ് ഹാജരാകണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ teeatg.emp.lbr.kerala.gov.in മെയിൽ ഐഡിയിലേക്ക് രജിസ്ട്രേഷൻ കാർഡിന്റെയും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് അയക്കണമെന്നും എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
